തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തണം.

തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എൽഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...