Thursday, July 3, 2025 10:36 pm

ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ആഹ്ലാദ പ്രകടനം : വിദ്യാര്‍ത്ഥിക്കും റെയില്‍വേ ജീവനക്കാരനുമെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിപിന്‍ റാവത്തിന്റെ വേര്‍പാട് ആഘോഷമാക്കിയ ഐഐടി വിദ്യാര്‍ത്ഥിയ്ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സൂചന. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രാം പബഹരനാണ് സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക്  വെച്ചത്. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ ‘ സ്വവര്‍ഗ ലൈംഗികതയെ എതിര്‍ക്കുന്ന വൃത്തികെട്ട മനുഷ്യന്‍ മരിച്ചു ‘ എന്നായിരുന്നു പോസ്റ്റ് ചെയ്തത്. അതിന് ശേഷം ചിരിയ്ക്കുന്ന ഇമോജികളും ഇട്ടു.

വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി ഐഐടി ഡയറക്ടര്‍ പ്രൊഫസര്‍ വി.രാമഗോപാല്‍ റാവു പറഞ്ഞു. ധീരനായ ഒരു സൈനികന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തില്‍ രാജ്യം വിലപിക്കുന്ന ഈ ദുഃഖസമയത്ത് ആര്‍ക്കെങ്കിലും ഇത്തരമൊരു നിര്‍വികാരത ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

റെയില്‍വേ ജീവനക്കാരനായ പ്രഭല്‍ ചാറ്റര്‍ജി എന്ന ട്വിറ്റര്‍ ഉപയോക്താവും ഇത്തരത്തിലുള്ള നിന്ദ്യമായ പോസ്റ്റ് പങ്ക് വച്ചിരുന്നു എല്ലാ ‘ഫാസിസ്റ്റുകള്‍’ക്കും ദാരുണമായ മരണം ആശംസിക്കുന്ന ട്വീറ്റില്‍ ‘ഒരു ഫാസിസ്റ്റിനും സ്വാഭാവിക മരണം സംഭവിക്കരുത്. അവരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദികളായി അവരെ തൂക്കിലേറ്റണം’ , ഇത്തരത്തിലാണ് പ്രഭല്‍ ചാറ്റര്‍ജിയുടെ പോസ്റ്റ്.

വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പ്രഭാല്‍ ചാറ്റര്‍ജിയെ മധുരയില്‍ വെച്ച്‌ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തെ വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ തീര്‍ഥരാജ് ധര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ ബെംഗളൂരു പോലീസും ഒരുങ്ങുകയാണ് . ബെംഗളൂരുവിലെ യൂണിവേഴ്‌സിറ്റി ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് ധര്‍ എന്നാണ് സൂചന .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...