പുതു തലമുറയ്ക്കും പ്രിയങ്കരമായി ശബരിമല സന്നിധാനത്തെ പറ നിറയ്ക്കല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുതലമുറയ്ക്കും പ്രിയങ്കരമായി ശബരിമല സന്നിധാനത്തെ പറനിറയ്ക്കല്‍ ചടങ്ങ്. എല്ലാ ദിവസവും സന്നിധാനത്തെ കൊടിമരക്കീഴില്‍ പറയിട്ട് ഭക്തജനങ്ങള്‍ മനം നിറഞ്ഞ് മടങ്ങുന്നു. അയ്യപ്പന്റെ അനുഗ്രഹത്തിനായി സമര്‍പ്പിക്കുന്ന നേര്‍ച്ചയാണ് നിറപറ വഴിപാട്. പഴമയുടെ ആചാരമായ പറനിറയ്ക്കല്‍ പുതുതലമുറയിലുള്ളവര്‍ക്കും ഇപ്പോള്‍ ഏറെ പ്രിയങ്കരമാണെന്ന് ചെറുവള്ളി ഇല്ലം ജയശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

കത്തുന്ന പൊന്‍മണിവിളക്കിനെ സാക്ഷിയാക്കി തങ്ക നിറമാര്‍ന്ന നെല്‍ക്കതിര്‍ മണികള്‍ പറയായി ഭഗവാന് സമര്‍പ്പിക്കുമ്പോള്‍ ഭഗവാന്റെ ഐശ്വര്യവും അനുഗ്രഹവും ഭക്തന് ലഭിക്കുന്നുവെന്നാണ് വിശ്വാസം. പണ്ട് കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമര്‍പ്പിക്കാവുന്നതാണ്.

നെല്ല്, അവല്‍, മലര്‍, പഞ്ചസാര, കടല മുതലായ ധാരാളം ദ്രവ്യങ്ങള്‍ പറയായി സമര്‍പ്പിക്കാറുണ്ട്. ഓരോ ദ്രവ്യവും പറയായി സമര്‍പ്പിക്കുമ്പോള്‍ ഓരോ ഉദ്ദേശ്യമാണുള്ളത്. പഞ്ചസാര പറയിടുമ്പോള്‍ വിദ്യാഭ്യാസ പുരോഗതി, മലര്‍ പറയിടുമ്പോള്‍ വിവാഹ തടസം മാറല്‍, അവല്‍ പറയിടുമ്പോള്‍ ദാരിദ്ര്യം മാറല്‍, കടല പറയിടുമ്പോള്‍ ശത്രുദോഷം ഒഴിവാകല്‍, നാണയം കൊണ്ട് പറയിടുമ്പോള്‍ സമ്പദ് വര്‍ധന ഇങ്ങനെ ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമാണ്.
എന്നാല്‍, നെല്‍പറയിലൂടെ സര്‍വ സിദ്ധിയാണ് ഫലമായി വേദങ്ങള്‍ പറയുന്നത്. പണ്ട് കാലത്ത് പറയിട്ട് കിട്ടുന്ന നെല്‍പ്രസാദം കൃഷിസ്ഥലങ്ങളില്‍ വിതറും. അതിലൂടെ കാര്‍ഷികാഭിവൃദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. ഓരോ പറയ്ക്കും ഓരോ മന്ത്രമുണ്ട്. തെക്കന്‍ ജില്ലകളിലാണ് പറ നിറയ്ക്കലിന് കൂടുതല്‍ പ്രാധാന്യമുള്ളത്. അന്‍പൊലി പറയില്‍ അഞ്ച് ദ്രവ്യങ്ങള്‍ ഒരേ പോലെ പറയില്‍ നിറയ്ക്കും. വിളക്കിന്റെ മുന്നില്‍ ഗണപതിക്ക് പ്രത്യേകം നിവേദ്യം വച്ച് പൂജ നടത്തി ഈ അഞ്ച് പറയിലും കര്‍പ്പൂരം ആരതി ഉഴിഞ്ഞ് ജല ശുദ്ധി നടത്തിയാണ് അന്‍പൊലി തളിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...

28 വയസിൽ 32 ലഹരിക്കേസുകളിൽ പ്രതി ; യുവാവ് കരുതൽ തടങ്കലിൽ

0
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ...

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു....

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...