ബിജു വൈക്കത്തിന്റെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തി സാന്ദ്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനം വലിയ നടപ്പന്തല്‍ വേദിയില്‍ ബിജു വൈക്കം അവതരിപ്പിച്ച പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തി സാന്ദ്രമായി. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായാണ് പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അദ്ദേഹം അവതരിപ്പിച്ചത്. തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി, ആദിവ്യനാമം അയ്യപ്പാ, ശബരിമലയില്‍ തങ്ക സൂര്യോദയം, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ചന്ദനചര്‍ച്ചിത, കോലക്കുഴല്‍ വിളി കേട്ടോ രാധേ, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ തുടങ്ങി 20 മലയാളം, തമിഴ് പാട്ടുകളാണ് പുല്ലാങ്കുഴലില്‍ ആലപിച്ചത്. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഭക്തിഗാനങ്ങളടങ്ങിയ സംഗീതാര്‍ച്ചനയാണ് ബിജു വൈക്കം സമ്മാനിച്ചത്. 10 വര്‍ഷമായി ശബരിമലയില്‍ പുല്ലാങ്കുഴലില്‍ ഇദ്ദേഹം സംഗീതാര്‍ച്ചന നടത്തുന്നുണ്ട്. പരിപാടിക്ക് പക്കമേളം ഒരുക്കിയത് കണ്ണന്‍ പാലക്കാടാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...