റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ. ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ജെഎസ്എസ്‌സി കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയും കരാർ ഏജൻസിയായ ടിഡിപിഎൽ നടത്തിയ മുഴുവൻ പരീക്ഷകളും അവയുടെ ഫലങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിരുന്നു. 2014 മുതൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും കരാർ ഏജൻസിയായ ടിഎസ്ആർ ഡാറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡും നടത്തിയ പരീക്ഷകളാണ് റദ്ദാക്കിയത്. എട്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് സർക്കാർ തീരുമാനം അറിയിച്ചത്. ഡ്രഗ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി കലക്ടർ, ഡെന്റൽ ഡോക്ടർ, അസിസ്റ്റന്റ് എഞ്ചിനീയർ, സിവിൽ ജഡ്ജ്, അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഗവൺമെന്റ് പോളിടെക്‌നിക് ലക്ചറർ, സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയ പരീക്ഷകളാണ് റദ്ദാക്കിയത്.

ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാൻ ഹൈക്കോടതിയോട് അഭ്യർഥിക്കുമെന്നും സർക്കാർ അറിയിച്ചു. പരീക്ഷാ ബോർഡുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇന്റേർണൽ വിജിലൻസ് സെൽ സ്ഥാപിക്കും. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി രൂപീകരിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...