‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള കേസുകൾ റദ്ദാക്കാമെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണിത്. അതേസമയം, നേരത്തേ ഗുരുതര കുറ്റകൃത്യചരിത്രമുള്ളവർ പ്രതിഷേധങ്ങളിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നീറ്റ് പ്രതിഷേധങ്ങളിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ മുൻജഡ്ജിമാരും മുൻ പോലീസ് മേധാവിയുമടങ്ങുന്ന ഉന്നതാധികാര സമിതിയുണ്ടാക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.

വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചു. എന്നാൽ കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര കേസുകളിൽ നേരത്തേ പ്രതികളായ സമൂഹവിരുദ്ധർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറിയതിനെക്കുറിച്ച് അന്വേഷണം തുടരണമെന്നും സോളിസിറ്റർ വ്യക്തമാക്കി. പാർലമെന്റ് മാർച്ച് നടത്തിയത് നിയമവിരുദ്ധമാണെന്നും അതിക്രമങ്ങളിൽ ഖേദപ്രകടനം എഴുതിനൽകാത്തപക്ഷം കേസുകൾ റദ്ദാക്കരുതെന്നും വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിനെ എതിർക്കുന്നവർക്കുവേണ്ടി അഡ്വ. റിസ്വാൻ അഹമ്മദ് വാദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ കൊടുംകുറ്റവാളികളിൽനിന്ന് വേർതിരിച്ച് കാണണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...