Sunday, April 13, 2025 11:35 am

പക്ഷിപനി : കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായ വിതരണം 24 ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജില്ലയില്‍ പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായ വിതരണം 24.01.2021 ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പക്ഷിപനി ബാധിച്ച വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് താറാവ്, കോഴി, മുട്ട എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ജില്ലയിലെ 26 കര്‍ഷകര്‍ക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക.

ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ പൊതുമരാമത്തു രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എം ദിലീപ് പദ്ധതി വിശദീകരണവും ധനസഹായ വിതരണവും നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വ.എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.കെ സന്തോഷ്‌കുമാര്‍, ജില്ല്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ

0
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി....

പാചകവാതക വിലവർധന ; കത്തോലിക്ക യൂത്ത് മൂവ്‌മെന്റ് സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ അടുക്കള പൂട്ടി സമരം...

0
തിരുവല്ല : പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കത്തോലിക്ക യൂത്ത് മൂവ്‌മെന്റ്...

ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് ചാടിപോകൻ ശ്രമം ; മോതിരം വിഴുങ്ങി പുഴയില്‍ച്ചാടിയ യുവാവ്...

0
മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം...

വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ എസ്ഐ ക്കെതിരെ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം : ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ...