കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ പൂര്‍ണമായും സ്വാശ്രയത്വം നേടിയെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വച്ഛ് ഭാരത് മിഷന്‍ രാജ്യത്ത് ശുചിത്വം ഉറപ്പാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോടും കുത്തിവെപ്പ് എടുക്കുന്നവരോടും വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.’ രാജ്യത്ത് രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് ഉല്പാദിപ്പിക്കുന്നത്. അത് രാജ്യവ്യാപകമായി വിതരണം നടത്തുകയും ചെയ്യുന്നു. സ്വയംപര്യാപ്തരായി എന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളെ സഹായിക്കുന്നുമുണ്ട്. ‘ പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ വാരണാസിയിലെ 15 വാക്‌സിനേഷന്‍ സെന്ററുകളിലായി 20,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ‘ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി നടക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇന്ന് സ്വന്തം വാക്‌സിന്‍ ഉല്പാദിപ്പിക്കാനുളള ഇച്ഛാശക്തി രാജ്യത്തിനുണ്ട്. ഒന്നല്ല രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് നമുക്കുളളത്. ഈ വാക്‌സിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണമായും ഒരു സ്വാശ്രയ രാജ്യമായി മാറിയിരിക്കുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

‘നേരത്തേ വാക്‌സിന്‍ എപ്പോഴെത്തുമെന്നത് സംബന്ധിച്ച് എനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു അത് രാഷ്ട്രീയനേതാക്കളല്ല ശാസ്ത്രജ്ഞരാണ് അത് തീരുമാനിക്കുന്നതെന്ന് നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ എത്തിയിരിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രിയുമായുളള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടയില്‍ വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 10,43, 534 പേരാണ് വാക്‌സിനെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...