വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. ഔദ്യോഗികമായി കനത്ത സുരക്ഷയുണ്ടായിട്ടും വിജയ് എന്തിനാണ് സ്വകാര്യ ബോഡിഗാർഡിനെ കൂടെ കൊണ്ടുനടക്കുന്നത് എന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രിയെ എപ്പോഴും അനുഗമിക്കുന്ന മാഹി സ്വദേശിയായ സ്വകാര്യ അംഗരക്ഷകൻ നയീം മൂസയെ മാറ്റണമെന്ന് അണ്ണാഡിഎംകെ നേതാവും എംപിയുമായ ഇമ്പദുരൈ ആവശ്യപ്പെട്ടു. തമിഴ്‌നാട് പൊലീസിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലേ എന്നും അദ്ദേഹം ചോദിച്ചു. “തമിഴ്‌നാട് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പേലീസിന് കീഴിൽ ‘കോർ സെൽ’ എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്നതും സവിശേഷവുമായ സുരക്ഷാ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഈയിടെ അദ്ദേഹത്തിന് ‘ഇസഡ് പ്ലസ്’ (Z Plus) സുരക്ഷയും നൽകിയിട്ടുണ്ട്. ഇത്രയധികം സുരക്ഷ ഔദ്യോഗികമായി നിലവിലുള്ളപ്പോൾ, മുഖ്യമന്ത്രി വിജയ് എന്തിനാണ് ഇപ്പോഴും സ്വകാര്യ അംഗരക്ഷകനെ ഒപ്പം കൂട്ടുന്നത്?- എന്നാണ് ഇമ്പദുരൈയുടെ ചോദ്യം.

തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാർ സുരക്ഷാ പട്ടികയിൽ ഇല്ലാത്തതും, യാതൊരുവിധ ഔദ്യോഗിക അംഗീകാരവുമില്ലാത്തതുമായ ഒരു വ്യക്തിക്ക്, മുഖ്യമന്ത്രിയെ എപ്പോഴും നിഴൽ പോലെ തുടരാൻ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്? ഇത് കേവലം ഒരു ശാരീരിക സുരക്ഷാ പ്രശ്നം മാത്രമല്ല, മുഖ്യമന്ത്രിയുടെ രഹസ്യങ്ങളെയും സംസ്ഥാനത്തിൻ്റെ വിവര സുരക്ഷയെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണെന്നും ഇൻബദുരൈ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...