തകഴിക്ക് പിന്നാലെ അഞ്ചു പഞ്ചായത്തുകളില്‍ കൂടി പക്ഷിപ്പനി ; ആലപ്പുഴ ജില്ലയില്‍ ഇറച്ചി, മുട്ട ഉപയോഗം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ തകഴി പഞ്ചായത്തിനു പിന്നാലെ സംസ്ഥാനത്ത് അഞ്ചു പഞ്ചായത്തുകളില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ വെച്ചൂര്‍, അയ്മനം, കല്ലറ പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് സാംപിള്‍ ശേഖരിച്ച്‌ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍ പരിശോധന നടത്തി.

എച്ച്‌ 5എന്‍1 വിഭാഗത്തില്‍പ്പെടുന്ന വൈറസിന്റെ സാന്നിധ്യമാണ് സാംപിളില്‍ കണ്ടെത്തിയിട്ടുള്ളത്. ദേശാടന പക്ഷികളില്‍ നിന്നാകാം പക്ഷിപ്പനി പിടിപെട്ടതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. ആലപ്പുഴ ജില്ലയില്‍ പുറക്കാട് പഞ്ചായത്തിലും താറാ‍വുകള്‍ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെ നിന്നു ശേഖരിച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല. ജില്ലകളില്‍ ഇറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...