ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് . താറാവ്, കോഴി,കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തല്‍ എന്നിവ നിരോധിച്ച് കൊണ്ടാണ് ഉത്തരവ് .
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകളും മൃഗസംരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച് പരിശോധന നടത്തും. രോഗം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്.