പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

40000ത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ​പക്ഷി​ക​ളി​ല്‍ മാ​ത്രം രോ​ഗ​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ഏ​വി​യ​ന്‍ ഇ​ന്‍​ഫ്ലു​വ​ന്‍​സ വൈ​റ​സു​ക​ളി​ലേ​റെ​യും. കേ​ര​ള​ത്തി​ല്‍ ഈ ​രോ​ഗം മ​നു​ഷ്യ​രെ ബാ​ധി​ച്ച​താ​യി ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

രോ​ഗ​ബാ​ധ​യേ​റ്റ പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത സ​മ്ബ​ര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​ര്‍, പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, വ​ള​ര്‍ത്തു പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന കു​ട്ടി​ക​ള്‍, വീ​ട്ട​മ്മ​മാ​ര്‍, ക​ശാ​പ്പു​കാ​ര്‍, വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍മാ​ര്‍, പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗ​ബാ​ധ ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

കോട്ടയത്ത് 1650 താറാവുകളാണ് ഇതുവരെ ചത്തത്. ഫാമിലുള്ള 8000ത്തോളം താറാവുകളെയും കൊല്ലും. ജില്ലയില്‍ പ്രതിരോധ നടപടിക്ക് 5 അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട്​ മേ​ഖ​ക​ളി​ലാ​ണ്​ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്ന​ത്. ​തു​ട​ര്‍​ന്ന്​ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച​ ​സാമ്പിളുകള്‍ ഭോ​പാ​ലി​ലെ ജ​ന്തു​രോ​ഗ നി​ര്‍​ണ​യ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ല്‍നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് രോ​ഗ​മെ​ത്തി​യ​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​നി​ഗ​മ​നം.നാലുവര്‍ഷത്തിനു ശേഷമാണ് കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....