കട്ടപ്പന : പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി . കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട് . തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്. ദിനംപ്രതി ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തിക്കുന്നത് . സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. പരിശോധന ശക്തമാക്കിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി
RECENT NEWS
Advertisment