പത്തനംതിട്ടയില്‍ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ഫെബ്രുവരി 29നാണ് ഇറ്റലിയിൽ നിന്ന് മൂന്ന് പേരും നാട്ടിലെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. പത്തനംതിട്ട ജില്ല കളക്ടർ അടിയന്തര യോഗം വിളിച്ചു. രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം റാന്നി താലൂക്ക് ആശുപത്രിയില്‍ ഒരാള്‍ എത്തിയതോടെയാണ് ഇറ്റലിയില്‍ നിന്നും വന്നവരെക്കുറിച്ച് അധികൃതര്‍ അറിഞ്ഞത്. ഉടന്‍തന്നെ അവരെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന ഫോണ്‍ സംഭാഷണം ശരിവെക്കുന്നതാണ് ഇന്നത്തെ കൊറോണ വൈറസ് സ്ഥിരീകരണം. ഫോണ്‍ സംഭാഷണത്തില്‍ കൊറോണ ബാധിതര്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനാഫലം ലഭിച്ചതിനു ശേഷമാണ് അധികൃതര്‍ ഇത് സ്ഥിരീകരിച്ചത്.

പത്തനംതിട്ട മീഡിയ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/LOyhYcs6b86F5yfsxEQcT8

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...