മലപ്പുറം : ദേശീയപാത വികസനത്തിനായി തലപ്പാറ വി.കെ പടിയില്‍ മരംമുറിച്ചതിന് പിന്നാലെ നൂറ് കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. മരംമുറിക്കലില്‍ ഷെഡ്യൂള്‍ നാലില്‍പ്പെട്ട അന്‍പതോളം നീര്‍ക്കാക്കള്‍ ചത്തെന്നും പ്രാഥമിക നിഗമനം. മരത്തിലെ കൂടുകളിലുണ്ടായിരുന്ന മുട്ടകള്‍ വിരിഞ്ഞതിന് ശേഷം മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ എന്ന വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമാണ് ലംഘിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ് ; വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം
RECENT NEWS
Advertisment