ലക്‌നൗ : വിവാഹ ചടങ്ങിനിടെ വധുവിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിക്കേണ്ടി വന്നു വരന്. ഉത്തര്‍പ്രദേശിലെ സനദ്പുര്‍ എന്ന സ്ഥലത്താണ് സംഭവം.
മനോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ സുരഭി സ്റ്റേജില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് ശേഷമാണ് സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതില്‍ സമ്മതമായി. വിവാഹം നടത്തി. സുരഭിയുടെ സഹോദരന്‍ സൗരഭ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.