വിവാഹ ചടങ്ങിനിടെ വധു ഹൃദയസ്തംഭനം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : വിവാഹ ചടങ്ങിനിടെ വധുവിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിക്കേണ്ടി വന്നു വരന്. ഉത്തര്‍പ്രദേശിലെ സനദ്പുര്‍ എന്ന സ്ഥലത്താണ് സംഭവം.

മനോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ സുരഭി സ്റ്റേജില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് ശേഷമാണ് സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി.  ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.

വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതില്‍ സമ്മതമായി. വിവാഹം നടത്തി. സുരഭിയുടെ സഹോദരന്‍ സൗരഭ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...