Friday, July 4, 2025 8:34 am

ഏറ്റവും കൂടുതല്‍ മരണ നിരക്ക് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണ നിരക്ക് പത്തനംതിട്ടയിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറവ് മലപ്പുറത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പത്തനംതിട്ടയില്‍ 2018ലെ ക്രൂ‌ഡ‌് ഡെത്ത് റേറ്റ് (വര്‍ഷത്തിന്റെ മദ്ധ്യമാകുമ്പോള്‍ ജനസംഖ്യയും മരണനിരക്കും തമ്മിലുള്ള അനുപാതം) 10.92 ആണെങ്കില്‍ മലപ്പുറത്ത് അത് 4.28 മാത്രമാണ്. പത്തനംതിട്ടയില്‍ പ്രായമേറിയവരുടെ സംഖ്യ കൂടുതലാണ്. മലപ്പുറത്ത് പ്രായക്കുറവുള്ളവരാണ് കൂടുതല്‍.

കേരളത്തില്‍ ജനനം കൂടുതലും നടക്കുന്നത് ഒക്ടോബര്‍ മാസത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എറ്റവും കുറവ് ഫെബ്രുവരിയിലും. 2018ലെ ജനന -മരണ രജിസ്റ്റര്‍ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. 4.88 ലക്ഷം കുട്ടികളാണ് 2018ല്‍ ജനിച്ചത്. ഇത് 2017നേക്കാള്‍ (5.04 ലക്ഷം) അല്പം കുറവാണ്. മരണ നിരക്കിലും സമാനമായ കുറവുണ്ട്. 2017ല്‍ 2.63 ലക്ഷം പേരാണ് മരിച്ചതെങ്കില്‍ 2018ല്‍ 2.59 ലക്ഷമായി കുറഞ്ഞു.

2018ലെ ക്രൂഡ് ബെര്‍ത്ത് റേറ്റ് 14.10 ആണെങ്കില്‍ 2017ല്‍ ഇത് 14.62 ആയിരുന്നു. മരണ നിരക്കാകട്ടെ 2017ലെ 7.64ല്‍ നിന്ന് 2018ല്‍ 7.47 ആയി കുറഞ്ഞു. 2018ല്‍ ജനിച്ചവരില്‍ 50.94 ശതമാനം ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ 49.06 ശതമാനം.

ജനനം കൂടുതല്‍ നടന്നത് ഒക്ടോബറിലാണെങ്കില്‍ മരണം കൂടുതല്‍ നടന്നത് സെപ്തംബര്‍ മാസത്തിലാണ്. 2018ല്‍ ആകെ മരിച്ച 2.59ലക്ഷം പേരില്‍ 27,111 പേരും (10.49 ശതമാനം) മരിച്ചത് സെപ്തംബറിലാണ്. മരണസംഖ്യ ഏറ്റവുംകുറവ് ഫെബ്രുവരിയിലും (7.58 ശതമാനം). മരിച്ചവരില്‍ 57.09 ശതമാനം പേരും 70 വയസില്‍ കൂടുതലുളളവരാണ്. 45 -54 പ്രായത്തിലുള്ളവര്‍ 7.45 ശതമാനം പേരും 55-64 പ്രായത്തിലുള്ളവര്‍ 15.22 ശതമാനം വരും. അതേസമയം 65-69 പ്രായ പരിധിയില്‍ മരണ ശതമാനം 11.53 ആണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...