വൈക്കം : കേരളത്തിൽ വ്യാപകമാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിള്‍ സൊസൈറ്റിയും അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോക്കാനയും വൈക്കം നഗരസഭയുടെ സഹകരണത്തോടെ വൈക്കം പെരുമശ്ശേരിയിൽ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലാണ് വേറിട്ട ജന്മദിനാഘോഷം നടന്നത്. ക്യാമ്പിലെ നീന്തൽ വിദ്യാർത്ഥിനിയായ നേത്രാ അനീഷിന്റെ പതിമൂന്നാം ജന്മദിനാഘോഷമാണ് മറ്റു നീന്തൽ വിദ്യാർത്ഥികളുടെയും പരിശീലകരുടെയും സാന്നിധ്യത്തിൽ വെള്ളത്തിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതുവരെ ആഘോഷിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ ആഘോഷമായിരിന്നു ഇതെന്ന് നേത്ര അനീഷ് പറഞ്ഞു. ഒപ്പം മറ്റു കുട്ടികൾക്കും ഇത് വത്യസ്ത അനുഭമായി.
മുഖ്യ പരിശിലകനും സാഹാസിക നീന്തൽ താരവുമായ എസ് പി മുരളീധരന്റെ ആശയമായിരുന്നു വെള്ളത്തിലെ ജന്മദിനാഘോഷം. സ്വിം കേരള സ്വിം വൈക്കം ക്യാമ്പ് കോർഡിനേറ്ററും വേമ്പനാട് സ്വിമ്മിങ്ങ് അക്കാദമി ഭാരവാഹിയുമായ ഷിഹാബ് കെ സൈനു ചടങ്ങിന് നേതൃത്വം നൽകി. മൈൽസ്റ്റോൺ സേക്രട്ടറി ഡോ.ആർ പൊന്നപ്പൻ, കെ കെ ഗോപിക്കുട്ടൻ, പി ആർ ഓ രാഖി ആർ, പരിശീലകരായ ടെറിൻ ജോൺ, സിബിച്ചൻ, കൊച്ചുമോൻ, അമൽ ബെന്നി, മറ്റു നീന്തിൽ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരും
ചടങ്ങിൽ പങ്കെടുത്തു. ജൂൺ ഇരുപത്തിരണ്ടാം തീയതി തുടങ്ങിയ പരിശീലനം ജൂലൈ ഇരുപത്തിരണ്ടിന് അവസാനിക്കും. രാവിലെ 6.15 നു തുടങ്ങുന്ന ക്ലാസ്സ് 8.30 വരെ വിവിധ ബാച്ചുകളായി ക്രമീകരിച്ചിരിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും ആവേശത്തോടെയാണ് കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ജലസംബന്ധത്തമായ ഏതു അപകടത്തേയും സമചിത്തതയോടെ നേരിടാൻ കഴിയുന്ന തരത്തിലുള്ള ശാസ്ത്രിയ പരിശീനമാണ് കുട്ടികൾക്ക് നല്കുന്നത്.