നീന്തൽക്കുളത്തിലെ ജന്മദിനാഘോഷം വേറിട്ട അനുഭവമായി

For full experience, Download our mobile application:
Get it on Google Play

വൈക്കം : കേരളത്തിൽ വ്യാപകമാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിള്‍ സൊസൈറ്റിയും അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോക്കാനയും വൈക്കം നഗരസഭയുടെ സഹകരണത്തോടെ വൈക്കം പെരുമശ്ശേരിയിൽ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലാണ് വേറിട്ട ജന്മദിനാഘോഷം നടന്നത്. ക്യാമ്പിലെ നീന്തൽ വിദ്യാർത്ഥിനിയായ നേത്രാ അനീഷിന്റെ പതിമൂന്നാം ജന്മദിനാഘോഷമാണ് മറ്റു നീന്തൽ വിദ്യാർത്ഥികളുടെയും പരിശീലകരുടെയും സാന്നിധ്യത്തിൽ വെള്ളത്തിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതുവരെ ആഘോഷിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ ആഘോഷമായിരിന്നു ഇതെന്ന് നേത്ര അനീഷ് പറഞ്ഞു. ഒപ്പം മറ്റു കുട്ടികൾക്കും ഇത് വത്യസ്ത അനുഭമായി.

മുഖ്യ പരിശിലകനും സാഹാസിക നീന്തൽ താരവുമായ എസ് പി മുരളീധരന്റെ ആശയമായിരുന്നു വെള്ളത്തിലെ ജന്മദിനാഘോഷം. സ്വിം കേരള സ്വിം വൈക്കം ക്യാമ്പ് കോർഡിനേറ്ററും വേമ്പനാട് സ്വിമ്മിങ്ങ് അക്കാദമി ഭാരവാഹിയുമായ ഷിഹാബ് കെ സൈനു ചടങ്ങിന് നേതൃത്വം നൽകി. മൈൽസ്റ്റോൺ സേക്രട്ടറി ഡോ.ആർ പൊന്നപ്പൻ, കെ കെ ഗോപിക്കുട്ടൻ, പി ആർ ഓ രാഖി ആർ, പരിശീലകരായ ടെറിൻ ജോൺ, സിബിച്ചൻ, കൊച്ചുമോൻ, അമൽ ബെന്നി, മറ്റു നീന്തിൽ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരും
ചടങ്ങിൽ പങ്കെടുത്തു. ജൂൺ ഇരുപത്തിരണ്ടാം തീയതി തുടങ്ങിയ പരിശീലനം ജൂലൈ ഇരുപത്തിരണ്ടിന് അവസാനിക്കും. രാവിലെ 6.15 നു തുടങ്ങുന്ന ക്ലാസ്സ് 8.30 വരെ വിവിധ ബാച്ചുകളായി ക്രമീകരിച്ചിരിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും ആവേശത്തോടെയാണ് കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ജലസംബന്ധത്തമായ ഏതു അപകടത്തേയും സമചിത്തതയോടെ നേരിടാൻ കഴിയുന്ന തരത്തിലുള്ള ശാസ്ത്രിയ പരിശീനമാണ് കുട്ടികൾക്ക് നല്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...