പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 55കാരൻ അറസ്റ്റില്‍. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടില്‍ പ്രേംരാജിനെയാണ് (55) പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി അമ്മയോട് സംഭവിച്ച കാര്യം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.
സബ് ഇൻസ്പെക്ടർ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. മാറ്റപ്പൂര് സംഭവത്തിൽ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ സ്കൂളിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 20 വയസുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. അടിമലതുറ കോട്ടുകാൽ സ്വദേശി അനുവിനെയാണ് കോടതി സിക്ഷിച്ചത്. എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദിന്റേതാണ് ശിക്ഷ വിധി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
































