Wednesday, July 9, 2025 6:42 pm

ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജനനം, മരണം എന്നിവ നടന്നാൽ 21 ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജനനമരണ രജിസ്ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ കമ്മറ്റി യോഗം അറിയിച്ചു. സിവിൽ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എ.ഡി.എം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ നഗരസഭാ രജിസ്ട്രാർമാർ, പൊലീസ്, ട്രൈബൽ എക്സ്റ്റെൻഷൻ, പട്ടികജാതി വികസനം, ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്, സാമൂഹ്യനീതി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. ജനന, മരണ രജിസ്ട്രേഷൻ 100 ശതമാനം കൈവരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജനനം, മരണം എന്നിവ നടന്ന് 30 ദിവസം വരെ ലേറ്റ് ഫീസ് ഒടുക്കി തദ്ദേശ സ്ഥാപനങ്ങളിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 30 ദിവസത്തിന് ശേഷം ഒരു വർഷം വരെ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ തദ്ദേശ രജിസ്ട്രാർക്ക് രജിസ്റ്റർ ചെയ്യാം, ഒരു വർഷത്തിന് ശേഷം ബന്ധപ്പെട്ട റവന്യൂ ഡിവിഷനിലെ ആർ.ഡി ഒയുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജനനം, മരണം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിന് വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും (പൊലീസ്, വനം, ട്രൈബൽ എക്സ്റ്റെൻഷൻ, വിദ്യാഭ്യാസം, ജയിൽ) ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, തുടങ്ങിയവരെയുമൊക്കെ റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥരായി നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലത്തെ മരണം, വാഹനങ്ങളിൽ വെച്ചുള്ള മരണം, വിദേശത്തുനടന്ന ജനനം എന്നിവയെല്ലാം രജിസ്റ്റർ ചെയ്യുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. നിലവിൽ സിവിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ, സോഫ്റ്റ് വെയർ പ്രശ്നങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ചീഫ് രജിസ്ട്രാർ മുഖാന്തിരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

0
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന...

റോട്ടറി ക്ലബ് ഓഫ് റാന്നിക്ക് പുതിയ ഭാരവാഹികള്‍ ; ലാൽ ജോർജ് മണിമലേത്ത് –...

0
റാന്നി: റോട്ടറി ക്ലബ് ഓഫ് റാന്നിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങ്...

റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും

0
റാന്നി : റാന്നി സെന്റ് തോമസ് കോളേജിൽ ശനിയാഴ്ച നടക്കുന്ന വജ്ര...

ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ...