സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിലും പൂര്‍ണം. പൊതുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കോഴിക്കോട് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളെ മാത്രമാണ് സമരാനുകൂലികള്‍ നിരത്തിലിറങ്ങാന്‍ അനുവദിച്ചത്. സര്‍വീസിന് ഒരുങ്ങിയ കെഎസ്ആര്‍ടിസി ബസുകളെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലും പാവങ്ങാട് ഡിപ്പോയിലും തടഞ്ഞു. യാത്ര അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാതിരുന്നതോടെ ബസിന് മുന്നില്‍ കിടന്നും കുത്തിയിരുന്നും പ്രതിഷേധം. ചെറുവണ്ണൂരില്‍ ഡെന്റല്‍ ക്ലിനിക്ക് ബലം പ്രയോഗിച്ച് അടപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എന്‍.വി മുസമ്മിലിനെ സമരാനുകൂലികള്‍ മര്‍ദിച്ചു. മുക്കത്ത് സിവില്‍ സ്റ്റേഷനും ധനകാര്യ സ്ഥാപനങ്ങളും പൂട്ടിച്ചു. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെത്തിയ സമരാനുകൂലികള്‍ പ്രിന്‍സിപ്പലിനെയും ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.

പാലക്കാട് തുറന്ന കടകളും ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖല പൂര്‍ണമായി സ്തംഭിച്ചു. പട്ടാമ്പിയില്‍ ഉച്ചയ്ക്ക് ശേഷം നിരത്തിലിറങ്ങിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. കണ്ണൂരില്‍ ദേശീയപാതയില്‍ കാള്‍ടെക്‌സിന് സമീപം വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോര്‍പറേഷനില്‍ ജോലിക്കെത്തിയ ശുചീകരണത്തൊഴിലാളികളെ അകത്തേക്ക് കടത്തിവിട്ടില്ല. വയനാട് കെഎസ് ആര്‍ടി ബസും ചരക്കും വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. കടകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. കാസര്‍ക്കോട് ജില്ലയിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇടത് ട്രേഡ് യൂണിയനുകള്‍ റാലിക്കിടെ ഓട്ടോകളില്‍ എത്തിയ യാത്രക്കാരെ ഇറക്കി വിട്ടു. യുഡിടിഎഫിന്റെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റിലേയ്ക്ക് പ്രകടനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...