പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയും ഭാര്യയും കീഴടങ്ങുന്നതിന് മുമ്പ് അരമനയിലെത്തി മെത്രാന്റെ അനുഗ്രഹം തേടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു ശേഷം റോയിയും പ്രഭയും പോലീസില്‍ കീഴടങ്ങിയത് പത്തനംതിട്ടയിലെത്തി മെത്രാന്റെ അനുഗ്രഹവും വാങ്ങി. രഹസ്യ വാഹനത്തിലെ കോടികള്‍ കീഴടങ്ങുന്നതിന് മുമ്പ് എവിടെയോ ഒളിപ്പിച്ചുവെന്നും ആരോപണം.

മക്കള്‍ രണ്ടുപേര്‍ രഹസ്യമായി ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ പിടിയിലാകുന്നത്. ഇതോടെ റോയിയുടെയും കുടുംബത്തിന്റെയും രക്ഷപെടല്‍ ശ്രമം പാളി. തുടര്‍ന്ന് റോയിയും ഭാര്യ പ്രഭയും പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. രണ്ടാഴ്ചയിലേറെ ഒളിവില്‍ താമസിച്ച തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജ് മുറിയില്‍ നിന്നും മുന്‍കൂട്ടി തയ്യാര്‍ ചെയ്ത കാറില്‍ കയറി നേരെ പത്തനംതിട്ടക്ക് വെച്ചുപിടിച്ചു. ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മക്കള്‍ പത്തനംതിട്ട എസ്.പി ഓഫീസില്‍ വൈകുന്നേരം 05:30 ന് എത്തുമെന്ന കണക്കുകൂട്ടലില്‍ ഇവരും അതേ സമയം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

വരുന്ന വഴി പത്തനംതിട്ട അരമനയില്‍ കയറാനും ഇവര്‍ മറന്നില്ല. മെത്രാന്റെ മുമ്പില്‍ കുമ്പസാരിച്ച് അനുഗ്രഹവും വാങ്ങിയാണ് പത്തനംതിട്ട എസ്.പി സൈമണിന്റെ മുമ്പില്‍ ഇവര്‍ കീഴടങ്ങിയത്. പത്തനംതിട്ട അരമനയില്‍ കയറിയതില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ചില വൈദികരും പറയുന്നു. വസ്തു വിറ്റത് ഉള്‍പ്പെടെ കോടികള്‍ റോയിയുടെ കയ്യില്‍ ഉണ്ടായിരുന്നെന്നും പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പ് ഇത് റോയിയും പ്രഭയും ആരെയോ ഏല്‍പ്പിച്ചുവെന്നും സംശയമുണ്ട്‌. അരമനയില്‍ സി.സി.ടി.വി ക്യാമറ ഇല്ല, എന്നാല്‍ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും ഇവര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...