പത്തനംതിട്ട : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ എസ്.ഡി.പി.ഐ പത്തനംതിട്ട എസ്.പിക്ക് പരാതിനൽകി. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അനീഷാണ് പരാതി നൽകിയത്.
മുഹമ്മദ് അനീഷ് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം :- ഇക്കഴിഞ്ഞ 08-09-2021 തീയതി കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ബിഷപ്പ് നടത്തിയ പ്രസംഗം യൂട്യൂബ് വഴിയാണ് താൻ കേള്‍ക്കാനിടയായത്. തികച്ചും വ്യാജവും വര്‍ഗീയത പടര്‍ത്തുന്നതും സമൂഹത്തിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയതയും അസഹിഷ്ണുതയും ജനിപ്പിക്കും തരത്തിലുള്ളതുമായ പ്രകോപനപരമായ വര്‍ത്തമാനങ്ങളാണ് പ്രസംഗത്തിലുള്ളത്.
ഒമ്പതാം നൂറ്റാണ്ടു മുതല്‍ കൊടുങ്ങല്ലൂര്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലം ആണല്ലോ അവിടെനിന്ന് മറ്റുമതസ്ഥരുടെ പ്രത്യേകിച്ച് മുഹമ്മദീയരുടെ ആക്രമണം നിമിത്തം ചാരിത്ര്യവും സത്യവിശ്വാസവും കാത്തുസൂക്ഷിക്കാന്‍ ആയിട്ട് ഇറങ്ങിപ്പുറപ്പെട്ട ഒരു വലിയ പറ്റം ആളുകളാണ് നമ്മുടെ പൂര്‍വ മാതാക്കളായിട്ടുള്ള സുറിയാനി സഭയെന്ന് നമ്മള്‍ മനസിലാക്കിയെടുത്തിരിക്കുന്നത് എന്ന് പ്രസംഗത്തില്‍ പറയുക വഴി ക്രിസ്ത്യന്‍, മുസ്‌ലിം മതങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ബിഷപ് മനപൂര്‍വ്വം ശ്രമിച്ചിട്ടുള്ളത്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജമായ കാര്യങ്ങളാണ് ഇത്തരത്തില്‍ വിശ്വാസികളോടും സോഷ്യല്‍ മീഡിയ വഴി സമൂഹത്തോടും ടിയാന്‍ പ്രതിപാതിച്ചിട്ടുള്ളത്.
ലവ് ജിഹാദ്, നര്‍കോട്ടിക് ജിഹാദ് എന്നീ കാര്യങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നു പറഞ്ഞു വെക്കുന്ന ബിഷപ്പ്, ‘കേരളത്തിന്റെ മുന്‍ ഡിജിപി ലോകനാഥ് ബഹറ ഒരിക്കല്‍ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകള്‍ ആകുന്നു തീവ്രവാദികളുടെ സ്‌ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ട്. എന്ന് വേറാരുമല്ല അതിന്റെ മുഴുവന്‍ ചുമതല നോക്കേണ്ട തലപ്പത്തുള്ള ആളു പറഞ്ഞ കാര്യമാണ്’ എന്നതരത്തില്‍ തികച്ചും കളവായും തെറ്റിദ്ധാരണ ഉണ്ടാക്കുതും സമൂഹത്തില്‍ പരിഭ്രാന്തി പരത്തുതുമായ കാര്യങ്ങള്‍ ബിഷപ്പ് പ്രസംഗത്തില്‍ ആധികാരികത വരുത്തുന്നതിലേക്ക് ഉപയോഗിച്ചും ആയത് പൊതുജനങ്ങള്‍ക്കിടയില്‍ ലൈവ് വീഡിയോ വഴി പ്രചരിപ്പിച്ചും സമൂഹത്തില്‍ പരിഭ്രാന്തിയും, വിഭാഗീയതയും പരത്തുന്നതിലേക്ക് വഴിയൊരുക്കിയിട്ടുള്ളതാണ്. കേരളത്തില്‍ വര്‍ഗീയതയും വെറുപ്പും മത സ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ഉണ്ടെന്നും മുസ്‌ലിംകള്‍ അല്ലാത്തവരെ നശിപ്പിക്കപ്പെടേണ്ടവരാണ് അതുവഴി മത വ്യാപനവും അമുസ്‌ലിംകളുടെ നാശവുമാണ് ലക്ഷ്യമെന്നും മുസ്‌ലിം മതത്തിന്റെ പേര് എടുത്തുപറഞ്ഞു പ്രസംഗിക്കുക വഴി കേരളസമൂഹത്തില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും മതവികാരം വ്രണപ്പെടുത്തലുമാണ് പ്രതി മനപ്പൂര്‍വമായി ലക്ഷ്യം വച്ചിട്ടുള്ളത്.
കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍ ആയ ഇദ്ദേഹം ഇത്തരത്തില്‍ മനപ്പൂര്‍വമായി പ്രസംഗിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വര്‍ഗീയത നിറഞ്ഞ വിദ്വേഷപ്രസംഗം വഴി കേരളത്തിലെ മത വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ആകുലതയും ജനിപ്പിച്ചിട്ടുള്ളതും അതുവഴി സമൂഹത്തിലെ സമാധാന അന്തരീക്ഷത്തിന് കോട്ടം വരികയും ചെയ്തിട്ടുള്ളതാണ്.
‘കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ പെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായിരുന്ന നിമിഷ ആയിരുന്നു അവള്‍. ആയിഷ ക്രിസ്ത്യാനിയായിരുന്ന സോണിയ സെബാസ്റ്റ്യന്‍ ആയിരുന്നു. തുടങ്ങിയവര്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആയിരു ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തി എന്ന് ഗൗരവകരമായി പഠിക്കേണ്ട വിഷയമാണ് എന്നിങ്ങനെയാണ് ഒരു പെൺകുട്ടിയെ വശത്താക്കാന്‍ സാധിക്കുന്നത് എന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികള്‍ എന്ന് പറയപ്പെടുന്നത്. ഇത്തരത്തില്‍ ബിഷപ്പ് പ്രസംഗിച്ചു വയ്ക്കുക വഴി തികച്ചും വ്യാജ പ്രചരണം ആണ് നടത്തിയിട്ടുള്ളത്. കളവായ കാര്യങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം ഇത്തരത്തില്‍ പ്രസംഗിച്ച് പ്രചരിപ്പിക്കുക വഴി പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
‘ഇളം പ്രായത്തില്‍ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്ന് വേണ്ട, ഒരു വിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വല വിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയി എന്ന് ഞാന്‍ വിചാരിക്കുകയാണ്’ എന്നതരത്തില്‍ യാതൊരു അടിസ്ഥാനമില്ലാത്തതും സാമുദായിക ഐക്യം തകര്‍ക്കുതുമായ പ്രസ്താവനയാണ് ബിഷപ് നടത്തിയിട്ടുള്ളത്. ആയത് സമൂഹത്തിലെ ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളതാണ്. നമ്മുടെ പെൺകുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങള്‍ അല്ല മറിച്ച് നശിപ്പിക്കലുകളാണ്. ഒരു യുദ്ധതന്ത്രം ആണ് എന്ന തരത്തിലും പ്രസംഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ക്രിസ്തീയ വിഭാഗത്തിലെ വിശ്വാസികള്‍ക്കിടയില്‍ മേല്‍ പ്രസ്ഥാപനകള്‍ എല്ലാം തന്നെ വളരെ ഏറെ സ്വാധീനിക്കപ്പെടുന്നതും ആകയാല്‍ സമൂഹത്തില്‍ ജാതിമത വേര്‍തിരിവിന് കരണമാകാവുതുമാണ്.
‘തീവ്ര നിലപാട് പുലര്‍ത്തു ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലികളെ നശിപ്പിക്കുവാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുമുണ്ട്. എന്ന വാദവും പ്രസംഗത്തില്‍ അവതരിപ്പിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുമാകുന്നു. തീവ്ര നിലപാടുള്ള അന്യമത വിശ്വാസികളുമായി വിരുന്നു പാര്‍ട്ടികള്‍ക്ക് പോകണമോ എന്നും വിവേകത്തോടെ ആലോചിക്കേണ്ടതാണ് എന്ന് വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നത് വഴി ക്രിസ്ത്യന്‍, മുസ്‌ലിംവിഭാഗങ്ങള്‍ക്കിടയില്‍ വേര്‍തിരിവും വിഭാഗീയതകളും അതുവഴി വര്‍ഗീയ ചേരിതിരിവിനും കലാപങ്ങള്‍ക്കും കാരണമാകുന്ന തരത്തില്‍ മനപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ പ്രസംഗ ഭാഷ്യങ്ങള്‍ എല്ലാം തന്നെ സമൂഹത്തില്‍ ജാതി മത വര്‍ഗീയത സൃഷ്ടിക്കുതിലേക്കു ലക്ഷ്യം വച്ചിട്ടുള്ളതും ആയതിന് കാരണം ആയിട്ടുള്ളതുമാണ്. തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമായ പ്രസ്താവനകളാണ് മേല്‍ കാര്യങ്ങള്‍ വഴി സമൂഹത്തില്‍ പ്രചരിപ്പിച്ചിട്ടുള്ളത്.
ആയതെല്ലാം 153, 153,160, 290, 298, പ്രകാരവും 120 കേരള പോലീസ് ആക്ട് പ്രകാരവും ശിക്ഷാര്‍ഹവുമാണ്. വ്യാജമായ കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ച സമൂഹത്തില്‍ ജാതിമത വിഭാഗീയതയും, തെറ്റിദ്ധാരണയും പരത്തിയതിനു ബിഷപ്പിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ മുഹമ്മദ് അനീഷ് ആവശ്യപ്പെടുന്നത്.