അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ ; ജില്ലാതല ടീമിന് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കില ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലനം കോയിപ്രം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നത് കേരള സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളില്‍ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍, വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം.

പദ്ധതി കൃത്യമായി ഗ്രാമ – നഗരസഭ തലത്തില്‍ നടപ്പാക്കാനായി ജനപ്രതിനിധികള്‍ /ഉദ്യോഗസ്ഥര്‍ /സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പരിശീലിപ്പിച്ച് സജ്ജരാക്കുക എന്ന ലക്ഷ്യത്തിനായാണ് റിസോഴ്സ് പേഴ്സണ്‍മാരെ സജ്ജരാക്കുന്നത്. കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍ അജീഷ് കുമാര്‍, ജില്ലാ ട്രെയിനിംഗ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് എം.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ കെ.ജി ബഷീര്‍, സി.പി സുനില്‍, ലതാ പ്രസാദ്, എന്‍.പ്രകാശ്, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ക്ലാസ് എടുത്തു. പി.കെ തോമസ്, ഷാന്‍ രമേശ് ഗോപന്‍, രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...