വത്തിക്കാന്‍ :ബിഷപ്പ് സിനഡിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സിനഡിലെ അണ്ടര്‍ സെക്രട്ടറി പദവിയിലേക്കാണ് ഫ്രാന്‍സ് സ്വദേശിനിയായ നഥാലി ബെക്വാര്‍ട്ടിനെ മാര്‍പ്പാപ്പ തെരഞ്ഞെടുത്തത്. 2019മുതല്‍ സിനഡില്‍ കണ്‍സള്‍ട്ടന്‍റ് ആയി സേവനം ചെയ്യുന്ന വനിതയാണ് നഥാലി. രണ്ട് അണ്ടര്‍സെക്രട്ടറിമാരെയാണ് സിനഡിലേക്ക് ശുപാര്‍ശ ചെയ്തത്.
ഫ്രാന്‍സില്‍ നിന്നുള്ള സന്യസ്തയായ നഥാലി 2019 മുതല്‍ സിനഡ് കണ്‍സള്‍ട്ടന്‍റാണ്. ഇനിമുതല്‍ സിനഡിലെ വോട്ടിംഗില്‍ പങ്കെടുക്കാനുള്ള അവസരമാണ് നഥാലിക്ക് ഒരുങ്ങുന്നത്.
വനിതകളുടെ സജീവമായ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് മാര്‍പ്പാപ്പയുടെ പുതിയ തീരുമാനം. കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന നിലയിലേക്ക് വനിതകളുടെ പങ്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ പരിഗണിക്കുന്നത് .മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദഗ്ധരായും കേള്‍വിക്കാരായും സിനഡില്‍ പങ്കെടുക്കുന്ന വനിതകളുടെ എണ്ണം കൂടുതലാണെന്നും കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ച് പ്രതികരിക്കുന്നത്.