ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കില്ല ; സർക്കാരിന് നിർദേശം ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്കോയിൻ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്സഭയിൽ മറുപടിയായി ധനമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപറ്റോകറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് സൂചന. ബിൽ പ്രകാരം ആർബിഐയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയും അവതരിപ്പിക്കും. ലോകത്തെ ആദ്യത്തെ വിദേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. കഴിഞ്ഞ സെപ്റ്റംബറിൽ മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ബിറ്റ്കോയിന് അംഗീകാരം നൽകിയിരുന്നു. ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം ; ഹൈക്കോടതി

0
കൊച്ചി : എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട...

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ തീരുമാനം

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

0
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300...

മഹാരാഷ്ട്രയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

0
മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട...