Friday, May 9, 2025 5:21 pm

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്റിലേറ്ററിൽ ; ചികിത്സാ സഹായം അഭ്യർഥിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: മലയാളിത്തം നിറഞ്ഞ പാട്ടുകളാൽ ആസ്വാദകഹൃദയങ്ങളിൽ ഇടംപിടിച്ച ഗാന രചയിതാവ് ബീയാർ പ്രസാദ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ. ചികിത്സാച്ചെലവിനായി കുടുംബം സഹായംതേടുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. ദിവസം ഒന്നരലക്ഷം രൂപയാണു ചെലവ്. ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും സഹായാഭ്യർഥനയുമായി രംഗത്തെത്തിയിട്ടുണ്ട്.

രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു. കഴിഞ്ഞദിവസം ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ഭാര്യയും മകനും ഒപ്പമുണ്ട്. മകൾ പഠന ആവശ്യത്തിനായി യൂറോപ്പിലാണ്.

1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബീയാര്‍ പ്രസാദിന് വേണ്ടി സഹായം അഭ്യർഥിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സുമനസ്സുകൾക്ക് ബീയാർ പ്രസാദിന്റെ ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നൽകാം.

സഹായം അഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പ് :

എന്റെ പ്രിയപ്പെട്ടവരേ,
സുഹൃത്തും എഴുത്തുകാരനും കവിയും പ്രാസംഗികനുമായ പ്രിയ ബീയാര്‍ പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. ആശുപത്രി ചെലവുകൾക്കായി പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപ ആവശ്യമുള്ളതിനാൽ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ഭാര്യ വിധുവിന്‍റെ (സനിത പ്രസാദ്) അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവർക്ക് കഴിയുന്ന എല്ലാ സാമ്പത്തിക സഹായവും ചെയ്യാൻ അവർക്ക് കഴിയുമെങ്കിൽ, നമുക്ക് ഇത് വ്യക്തിപരമായി അറിയാവുന്ന എല്ലാവരെയും അറിയിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.

നന്ദി
അക്കൗണ്ട് വിശദാംശങ്ങൾ
വിധു പ്രസാദ് എന്ന സനിത പ്രസാദ്
എസി/ നമ്പർ 67039536722
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തെക്കേക്കര, മൊൺകോപ്പു
IFSE: SBIN0071084
അല്ലെങ്കിൽ
ജിപേ നമ്പർ 9447101495.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

0
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ...

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...