എറണാകുളം : പെരുമ്പാവൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. എളമ്പകപിള്ളിയില്‍ പ്രമോദിനാണ് വെട്ടേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമോദിന്റെ നില ഗുരുതരമായി തുടരുന്നു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രമോദിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.
സംഭവത്തില്‍ കോടനാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവില്‍ പോയെന്നാണ് സൂചന. ഇവര്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.