വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി. പങ്കെടുത്തത് അപരാധമെന്ന് എങ്ങനെ പറയുമെന്ന് വി മുരളീധരൻ എംഎൽഎ ചോദിച്ചു. വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു. പങ്കെടുത്തത് അപരാധം എന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവർ പറയുമോ? രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന ആണ്.

ഏത് മാനദണ്ഡ പ്രകാരമാണ് പരിപാടിയിൽ വിസിമാർ പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത്? വിസിമാർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കട്ടെ. നിരവധി വൈസ് ചാൻസലർമാർ ഇത്തരം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ പാർട്ടിയാണ് വിഡി സതീശന്റേതെന്നും വി മുരളീധരൻ പറഞ്ഞു. ജമാഅത്തിനെ വെള്ള പൂശിയ ആളാണ് മുഖ്യമന്ത്രി. അവരെ അങ്ങോട്ട് പോയി കണ്ട ആളാണ് പ്രതിപക്ഷ നേതാവ്. വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ട് ഇനി ആരും പങ്കെടുക്കരുതെന്ന ഉദ്ദേശമാണ്. ആ കാലമൊക്കെ കഴിഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയവരാണ് മാപ്പ് പറയേണ്ടത്. ജമാഅത്തിന്റെയും എസ് ഡി പി ഐ യുടെയും കയ്യടി വാങ്ങാൻ ഉള്ള പ്രസ്താവനയാണെന്നും വി മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...