അ​ഹ​മ്മ​ദാ​ബാ​ദി​നെ ‘മി​നി പാ​ക്കി​സ്ഥാ​ന്‍’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റാ​വു​ത്ത് മാ​പ്പ് പ​റ​യ​ണ​o : ബി​ജെ​പി

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​നെ ‘മി​നി പാ​ക്കി​സ്ഥാ​ന്‍’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റാ​വു​ത്ത് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി. ഗു​ജ​റാ​ത്തി​ലെ​യും അ​ഹ​മ്മ​ദാ​ബാ​ദി​ലെ​യും ജ​ന​ങ്ങ​ളോ​ട് സ​ഞ്ജ​യ് റാ​വു​ത്ത് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് മും​ബൈ​യെ പാ​ക് അ​ധീ​ന കാ​ശ്മീ​രി​നോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​തു പോ​ലെ അ​ഹ​മ്മ​ദാ​ബാ​ദി​നെ മി​നി പാ​ക്കി​സ്ഥാ​നു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​ന്‍ ക​ങ്ക​ണ​യ്ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ ശേ​ഷം മും​ബൈ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ക​ങ്ക​ണ​യും സ​ഞ്ജ​യും ത​മ്മി​ല്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ നി​ര​വ​ധി​യാ​യി ന​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

മും​ബൈ​യെ അ​വ​ഹേ​ളി​ച്ച ക​ങ്ക​ണ മാ​പ്പ് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ താ​ന്‍ മാ​പ്പ് പ​റ​യു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് സ​ഞ്ജ​യ് റാ​വു​ത്തി​ന്‍റെ നി​ല​പാ​ട്. ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് വ​ക്താ​വ് ഭാ​ര​ത് പാ​ണ്ഡ്യ​യാ​ണ് സ​ഞ്ജ​യ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...