കൊല്ലം: ലോക്‌സഭയിലേക്കു ബി.ജെ.പി.യുടെ ഒരു പ്രതിനിധിയെ അയച്ച കേരളത്തിന്, ദേശീയനേതൃത്വം രണ്ടു മന്ത്രിമാരെ നൽകിയത് രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട്. സുരേഷ് ഗോപി മന്ത്രിയാകുമെന്നുറപ്പായിരുന്നു. എന്നാൽ, ആരും പ്രതീക്ഷിക്കാതെയാണ് ജോർജ് കുര്യനെ ദേശീയനേതൃത്വം മന്ത്രിയാക്കിയത്. ദീർഘകാലമായി ബി.ജെ.പി. കണ്ണുവെക്കുന്ന ക്രൈസ്തവ വോട്ടുബാങ്കിലേക്ക് ജോർജ് കുര്യൻവഴി ഒരു പാലംപണിയുകയാണ് പ്രധാനലക്ഷ്യം. സൗമ്യനായ അദ്ദേഹം സഭാനേതൃത്വവുമായി നല്ലബന്ധം പുലർത്തുന്നയാളുമാണ്. ക്രൈസ്തവരെ ഒപ്പംനിർത്താൻ 10 വർഷമായി ‘ഓവർടൈം’ ജോലി ചെയ്തിട്ടും വേണ്ടത്ര ഫലിച്ചില്ലെന്നാണ് ബി.ജെ.പി. ദേശീയനേതൃത്വത്തിൻറെ വിലയിരുത്തൽ. തൃശ്ശൂർ ഒഴികെയുള്ള മണ്ഡലങ്ങളിലൊന്നും ഇക്കുറി ക്രൈസ്തവവോട്ട് കാര്യമായി കിട്ടിയിട്ടുമില്ല. ക്രൈസ്തവവോട്ടുകൂടി ലഭിച്ചാൽ, തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























