തിരുവല്ല : സ്പ്രിന്‍ഗ്ലര്‍ അഴിമതിയിൽ പ്രതിഷേധിച്ച് വ്യത്യസ്തമായ സമരം. ഭാരതീയ ജനതാ പാർട്ടി ആലംതുരുത്തി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വേറിട്ട സമര പരിപാടി സംഘടിപ്പിച്ചത്. അപ്പർ കുട്ടനാടൻ മേഖലയായ ആലംതുരുത്തി പ്രദേശത്ത് നെല്ല് ലോഡ് ചെയ്യുന്ന ബിജെപി പ്രവർത്തകരാണ് ശരീരത്തിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ജോലി ചെയ്തത്. സ്പ്രിന്‍ഗ്ലര്‍ കരാർ റദ്ദാക്കുക, അഴിമതിക്കാരെ തുറങ്കിലടക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബിജെപി സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടാണ് ആലംതുരുത്തിയിലെ പ്രവർത്തകരും പ്രതിഷേധസമരം സംഘടിപ്പിച്ചത്..
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ :ശ്യാം മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജയൻ ജനാർദനൻ, ചന്ദ്രു s കുമാർ, പ്രദീപ് ആലംതുരുത്തി, ജിഷ്ണു രഘു, ശിവദാസൻ, അനീഷ് പുത്തരി എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.