ബിജെപി അയിരൂർ പഞ്ചായത്ത് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ പഞ്ചായത്തിൽ പൂർണമായും കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങിക്കിടക്കുന്നതിനെതിരേ ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. അയിരൂർ കാഞ്ഞീറ്റുകര ശുദ്ധജലപദ്ധതിയുടെ പമ്പിങ് ചേമ്പറിൽ ചെളി അടിഞ്ഞുകൂടിയതിനെ തുടർന്നാണ് പമ്പിങ് മുടങ്ങിയത്. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാലാകാലങ്ങളായി പദ്ധതിയുടെ സംരക്ഷണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ജനങ്ങൾക്ക് ഈ ദുരിതപൂർണമായ സാഹചര്യമുണ്ടാക്കിയതെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് കുറ്റപ്പെടുത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സംസ്ഥാന കൗൺസിൽ അംഗം എം. അയ്യപ്പൻകുട്ടി, കർഷകമോർച്ച സംസ്ഥാന ട്രഷറർ ജി. രാജ്കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ദിലീപ് അയിരൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്. ആശ, അരുൺകുമാർ, ജനപ്രതിനിധികളായ ജയശ്രീ പ്രഭ, അനുരാധാ ശ്രീജിത്ത്, എൻ.ജി. ഉണ്ണികൃഷ്ണൻ, എം.പി. സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...