വയനാട് : സികെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ആര്‍ എസ് എസ്സിനെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രസീത. ആര്‍ എസ് എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി എം ഗണേഷാണ് പണം ഇടപാടുകള്‍ നടത്തിയതെന്ന് ജെആര്‍പി നേതാവ് പ്രസീത പറഞ്ഞു.
ആര്‍.എസ്.എസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും പ്രസീത. ബി ജെ പിയ്ക്ക് ഫാസിസ്റ്റ് പാര്‍ട്ടി എന്ന പ്രതിഛായ മാറാന്‍ ജാനുവിനെ കൊണ്ടു വരണം എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ പണം ജാനുവിന് കൈമാറി എന്നാണ് ലഭിച്ച വിവരം. ഗണേഷുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും പ്രസീത പറഞ്ഞു.
പണം റെഡിയാക്കിയിട്ടുണ്ട് എന്ന് ഗണേഷ് പറഞ്ഞു. ബി ജെ പി ജാനുവിന് നല്‍കിയത് കള്ളപ്പണം. സി കെ ജാനുവിന്റെ വാഹനം കള്ളപ്പണം കടത്താന്‍ ഉപയോഗിച്ചു. മംഗലാപുരത്ത് നിന്നും സി കെ ജാനുവിന്റെ വാഹനത്തില്‍ കള്ളപ്പണം കടത്തി. പണമുണ്ടാക്കാന്‍ സി കെ ജാനു ജെ ആര്‍ പി യെ മറയാക്കി . ദളിത് ആദിവാസി വിരുദ്ധ നിലപാട് ബി ജെ പി ക്ക് എതിരായ വെളിപ്പെടുത്തലിന് ശേഷം ജീവന് ഭീഷണിയുണ്ടെന്നും പ്രസീത പറഞ്ഞു.
പണത്തിന് വേണ്ടിയല്ല വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും ബി ജെ പി തരുമായിരുന്നു. ബി ജെ പി യുടെ വഞ്ചന ജനങ്ങളെ അറിയിക്കാനാണ് തെളിവുകള്‍ പുറത്ത് വിട്ടത്. എന്‍.ഡി.എ മുന്നണി ജെ ആര്‍ പി വിടുകയാണെന്നും പ്രസീത അഴീക്കോട് പ്രഖ്യാപിച്ചു.