പണം പിന്‍വലിക്കാന്‍ 15 രൂപയും ജി.എസ്.ടിയും ; പുതുക്കിയ സേവന നിരക്കുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി.) അക്കൗണ്ട് ഹോൾഡേഴ്സിനുള്ള സേവന നിരക്കുകൾ വർധനവോടെ പുതുക്കി പ്രഖ്യാപിച്ചു. പുതിയ സേവന നിരക്കുകൾ ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങൾക്കും ഈ പുതിയ നിരക്കുകൾ ബാധകമാകുമെന്ന് എസ്.ബി.ഐ. അറിയിച്ചു.

എസ്.ബി.ഐ ശാഖകളിലൂടെയോ എ.ടി.എമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകൾക്കും സേവനനിരക്ക് ഈടാക്കും. എല്ലാ എ.ടി.എമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിൻവലിക്കലിനും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകൾക്കും ഉപഭോക്താക്കൾ പുതുക്കിയ സർവീസ് ചാർജ് നൽകണം.

എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.

ഒരു സാമ്പത്തിക വർഷത്തിൽ ആദ്യ പത്ത് ചെക്കുകൾ സൗജന്യമായി നൽകും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും ഇരുപത്തഞ്ച് ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നൽകണം. എമർജൻസി ചെക്ക് ബുക്കിന് 50 രൂപയും ജി.എസ്.ടിയും ഈടാക്കും. മുതിർന്ന പൗരരെ സേവനനിരക്കുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്.ബി.ഐ. ശാഖ, എ.ടി.എം., സി.ഡി.എം. എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകൾ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോൾഡർമാർക്ക് എസ്.ബി.ഐയിലും ഇതരബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാർഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാൻസ്ഫർ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോൾഡർമാർക്ക് സൗജന്യമായിരിക്കുമെന്നും എസ്.ബി.ഐ. അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....