തിരുവനന്തപുരം : ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ അതിയൂര്‍ ഗ്രാമപഞ്ചായത്ത് വെണ്‍പകല്‍ വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി അനിത കുമാരിയേയും മകള്‍ ദിവ്യയേയുമാണ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് മുതല്‍ ഇവര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടായിരുന്നു. വെണ്‍പകല്‍ ജംഗ്ഷന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസമാണ് ഇരുവരേയും ആക്രമിച്ചത്. അടിവയറ്റിലും നെഞ്ചിലും മര്‍ദ്ദനമേറ്റ അനിതകുമാരിയും മകളും നിലവില്‍ അതിയൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെണ്‍പകല്‍ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഘം ചേര്‍ന്ന് ആക്രമണം നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.