ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചതിന് യുവതിക്ക് നേരെ പ്രതികാര നടപടിയുമായി കണ്ണൂരിലെ സഖാക്കള്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ചെറുതാഴം 10-ാം വാര്‍ഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനെയും കുടുംബത്തെയുമാണ് കുടുംബ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.

ഇവരുടെ അമ്മാവനാണ് യുവതിയേയും കുടുംബത്തേയും അവര്‍ക്ക് കൂടി അവകാശപ്പെട്ട വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് മുംബൈയില്‍ കച്ചവടം നടത്തുന്ന അമ്മാവന്‍ ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിനാണ് രഞ്ജിതയും ഭര്‍ത്താവും അച്ഛനും അമ്മയും കുഞ്ഞും അടങ്ങുന്ന അഞ്ചംഗ കുടുംബത്തെ പെരുവഴിയിലാക്കിയത്.

15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത്. പ്രചാരണത്തില്‍ രഞ്ജിത സജീവമായതും 136 വോട്ടുകള്‍ നേടിയതുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതാദ്യമായല്ല ഇത്തരം സംഭവം ചെറുതാഴം പഞ്ചായത്തില്‍ നടക്കുന്നത്. ഇവിടെ സിപിഎമ്മിനെതിരെ മത്സരിക്കുന്നവര്‍ക്ക് പല തരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....