ദില്ലി : അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ന്യൂദില്ലി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. തന്‍റെ വാക്കുകൾ കെജ്രിവാൾ വളച്ചൊടിച്ചെന്ന് പർവേഷ് വർമ്മ ആരോപിച്ചു, 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും. കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകി. ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയിൽ ബിജെപി നടത്തും. എ എപി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും വിവിധ റാലികളിൽ പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും. എ എപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അനാവശ്യ റെയ്ഡുകൾ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചു. പരാജയഭയം കൊണ്ടുള്ള നടപടികളിലേക്ക് ബിജെപി കടന്ന് എന്നും ഇതിനായി പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നും എ എ പി ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1