“സ്ഥാ​നാ​ര്‍​ഥി’​യോ​ട് ആ​ലോ​ചി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി : ബം​ഗാ​ളി​ലും പു​ലി​വാ​ല് പി​ടി​ച്ച്‌ ബി​ജെ​പി

For full experience, Download our mobile application:
Get it on Google Play

കൊല്‍​ക്ക​ത്ത: മാ​ന​ന്ത​വാ​ടി​ക്ക് പി​ന്നാ​ലെ “സ്ഥാ​നാ​ര്‍​ഥി’​യോ​ട് ആ​ലോ​ചി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി ബി​ജെ​പി അ​ങ്ങ് ബം​ഗാ​ളി​ലും പു​ലി​വാ​ല് പി​ടി​ച്ചു. ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്‍​ക്ക​ത്ത ചൗ​രം​ഗി മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി​ക്ക് മ​റ്റൊ​രു തി​രി​ച്ച​ടി നേ​രി​ട്ട​ത്. അ​ന്ത​രി​ച്ച കോ​ണ്‍‌​ഗ്ര​സ് നേ​താ​വ് സ​മ​ന്‍ മി​ത്ര​യു​ടെ ഭാ​ര്യ ശി​ഖ മി​ത്ര​യാ​ണ് എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലാ​ണ് ശി​ഖ​യു​ടെ പേ​ര് ഉ​ള്‍​പ്പെ​ട്ട​ത്. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തെ​ന്ന് ശി​ഖ പ​റ​ഞ്ഞു. താ​ന്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​വി​ടെ നി​ന്നും മ​ത്സ​രി​ക്കാ​നി​ല്ല. ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. അ​തു മാ​ത്ര​മ​ല്ല ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ലെ​ന്നും ശി​ഖ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യി ശി​ഖ നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്ന​ത്.

നേ​ര​ത്തെ വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണ​മ​ണ്ഡ​ല​മാ​യ മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെടു​ത്തി​യ സി. ​മ​ണി​ക​ണ്ഠ​ന്‍ ആ​ണ് ത​ന്നെ അ​റി​യി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്‌ മ​ത്സ​ര​ത്തി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങി​യ​ത്.

പ​ണി​യ വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ എം​ബി​എ​ക്കാ​ര​നാ​ണ് മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ല്‍ സ്വ​ദേ​ശി​യാ​യ സി. ​മ​ണി​ക​ണ്ഠ​ന്‍. മ​ണി​ക​ണ്ഠ​ന്റെ ഫെ​യ്സ്ബു​ക് പ്രൊ​ഫൈ​ല്‍ നെ​യിം ആ​യ മ​ണി​ക്കു​ട്ട​ന്‍ എ​ന്ന പേ​രാ​ണു ബി​ജെ​പി പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക​പേ​ര് അ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ മ​റ്റാ​രോ ആ​ണു സ്ഥാ​നാ​ര്‍​ഥി​യെ​ന്നു ക​രു​തി​യെ​ന്ന് മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...