ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്തലുകള്‍ വേണമെന്ന പി.കെ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്തലുകള്‍ വേണമെന്ന പി.കെ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കൃഷ്ണദാസിനെ നേരിട്ട് വിളിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടും വിശദീകരണം തേടിയിട്ടുണ്ട്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കൃഷ്ണദാസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ഭരണഘടനയില്‍ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്‍പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. വിചാരധാര പറഞ്ഞുവെച്ചകാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ് പി.കെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചത്. വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും ഏക സിവില്‍ കോഡാണ് മതേതരത്വമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പോസ്റ്റ് വിവാദമായതോടെ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കൃഷ്ണദാസ് അവകാശപ്പെട്ടു. ഭരണഘടന ബി.ജെ.പിക്ക് വേദപുസ്തകമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...