Friday, July 4, 2025 2:39 pm

ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി ബി.ജെ.പി. സഭ നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്‍റെ ഭാഗമെന്നാണ് സൂചന. മിസോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍പിള്ളയാണ് സഭാ ബി.ജെ.പി ബന്ധത്തിന് മധ്യസ്ഥനാവുന്നത്.

യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ തര്‍ക്കം, ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗം സംബന്ധിച്ച് പരാതി തുടങ്ങിയ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഇടപെട്ട് അവസരമൊരുക്കിയത്. ഈ മാസം യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായും ജനുവരിയില്‍ മറ്റു സഭ നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നതിനൊപ്പം കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ ബി ജെ പിയുമായി അടുപ്പിക്കുക എന്നതും ഈ ദൗത്യത്തിന്‍റെ ലക്ഷ്യങ്ങളാണ്. മലയോര മേഖലയിലടക്കം ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ ഈ നീക്കം വിജയച്ചതിന്‍റെ ആദ്യ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...

ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു

0
വെ​ച്ചൂ​ച്ചി​റ : പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ...

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...