പത്തനംതിട്ട : ആന്റോ ആന്റണി എം.പി യുടെ ശക്തമായ ഇടപെടിലിനെത്തുടന്ന് മൈലപ്രായിൽ പുന:സ്ഥാപിച്ച എസ്.ബി.ഐ ശാഖ തങ്ങളുടെ ശ്രമഫലമായിട്ടാണെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദം ബാലിശവും അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണന്ന് മൈലപ്രാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് എന്നിവർ പറഞ്ഞു. മൈലപ്രാ സ്‌റ്റ്രറ്റ് ബാങ്ക് ഓഫ് ഇൻഡ്യാ ശാഖ കുമ്പഴയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച നാൾ മുതൽ സ്ഥലം എം.പി എന്ന നിലയിൽ ആന്റോ ആന്റണി അത് തിരികെ മൈലപ്രായിൽ തന്നെ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട എസ്.ബി.ഐ ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നടത്തുകയും ശക്‌തമായ സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മൈലപ്രായിൽ പുന:സ്ഥാപിച്ച് എം.പി തന്നെ ഉദ്ഘാടനം ചെയ്ത ബാങ്ക് ശാഖയുടെ പിതൃത്വം ഏറ്റെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്ന ബി.ജെ.പി ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ നടപടി അങ്ങേഅറ്റം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നും സ്വന്തം ശ്രമത്തിൽ എന്തെങ്കിലും ചെയ്തിട്ട് മേനി നടിക്കുന്നതാണ് നല്ലതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മൈലപ്രാ എസ്.ബി.ഐ ശാഖയുടെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ നടത്തുന്ന തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ അവകാശവാദങ്ങൾക്കും നുണപ്രചരണങ്ങൾക്കും എതിരെ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1