കൊട്ടാരക്കര : സി.പി.ഐ ഭരിക്കുന്ന നെടുവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ബാങ്ക് ഉപരോധവും ധര്‍ണയും നടത്തി. ബാങ്കിന് മുന്നില്‍ നടന്ന ഉപരോധസമരം കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്തു.
താമരക്കുടി സഹകരണ ബാങ്കിനെ തകര്‍ത്ത ഇടതുമുന്നണി 13 കോടി രൂപയാണ് അപഹരിച്ചതെന്നും പിന്നീട് നെടുവത്തൂരിലേക്കാണ് കണ്ണുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെടുവത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.ശിവരാമന്റെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍, ശ്രീനിവാസന്‍, രാജഗോപാല്‍, ചാലൂക്കോണം അജിത്ത്, വല്ലം വിഷ്ണു, സുകുമാരി സുനില്‍, എല്‍. ബിനു, ശരണ്യ സന്തോഷ്, നന്ദു, സന്തോഷ്, സോമരാജന്‍, ദിലീപ്, ആനക്കോട്ടൂര്‍ സജികുമാര്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.