Sunday, May 11, 2025 9:03 am

ബിജെപി കള്ളപ്പണം ഒഴുക്കി ; തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല ; വിമർശിച്ച് എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടിൽ ഒരാളെ സ്ഥാനാർഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കിൽ കാസർകോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിർദേശപത്രിക സമർപ്പിച്ച വ്യക്തിയെ പിൻമാറ്റാനാണ് പണം കൊടുത്തത്. സ്ഥാനാർഥികളിൽ അറിയപ്പെടുന്ന ചില മുൻ ബ്യൂറോക്രാറ്റുകളും മുൻ പോലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു.

ഇവരിൽ പലരും കൂടുതൽ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴൽപ്പണവിതരണ പരിപാടി ഇവർ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളിൽ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

0
റിയാദ് : ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും....

ടോൾ ബൂത്തിൽ ശുചിമുറിയില്ല ; ദേശീയപാത അതോറിറ്റിക്ക് 12,000 രൂപ പിഴ ചുമത്തി

0
ചെന്നൈ: ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി...

കുൽഗാമിൽ അന്വേഷണ ഏജൻസിയുടെ വ്യാപക തിരച്ചിൽ

0
ദില്ലി : കുൽ​ഗാമിൽ സംസ്ഥാന അന്വേഷണ ഏജൻസി വ്യാപക തിരച്ചിൽ നടത്തുകയാണ്....

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....