തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, ബി ജെ പി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ധര്‍മ്മരാജന്റെയും സുനില്‍ നയിക്കിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നത് ഉറപ്പില്ല.