ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവിലായിരുന്നു. ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പോലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റായിരുന്നു പുറപ്പെടുവിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...