തിരുവനന്തപുരം : നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് എതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതി. ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ആരോപണം. നേമം നിയോജക മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് പ്രകാശ് ആർ.സിയാണ് പരാതി നൽകിയിരിക്കുന്നത്. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വി.ശിവൻകുട്ടി സംസ്ഥാന മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരിൽ അനധികൃത സ്വാധീനം ചെലുത്തിയതായും പരാതിയിൽ പറയുന്നു. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്‌നമായ ലംഘനവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ച് വി.ശിവൻകുട്ടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























