ബിജെപിയെ കേരളം കാലാകാലങ്ങളായി ഭരണത്തിൽ എത്തുന്നതിൽ നിന്നും മാറ്റി നിർത്തുന്നു ; നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ബിജെപിയുടെ വർഗീയ-ഫാസിസ്റ്റു നടപടിക്കെതിരെ നിലയ്ക്കാത്ത പോരാട്ടത്തിനു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ചാർജ് എടുക്കൽ ചടങ്ങിനോട് അനുബന്ധിച്ചുള്ള ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കേരളം കാലാകാലങ്ങളായി ഭരണത്തിൽ എത്തുന്നതിൽ നിന്നും മാറ്റി നിർത്തുന്നു. മലയാളിയുടെ മതേതര-ജനാധിപത്യ പൊതുബോധം ഇപ്പോഴും ബിജെപിക്ക് എതിരാണ്. എന്നിട്ടും അവർ എന്തുകൊണ്ടാണ് കവിയൂർ പഞ്ചായത്തിൽ ഭരണകക്ഷി ആയത് എന്ന് യുവജനങ്ങളായ നമ്മൾ ചിന്തിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.

കവിയൂർ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജയ്സൺ ചുമതല ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ പുളിമ്പള്ളി, ദീപു തെക്കേമുറി, തിരുവല്ല അസംബ്ലി വൈസ് പ്രസിഡന്റ് റോണി അലക്സ് ഈപ്പൻ, കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റേച്ചൽ മാത്യു, കെ ജെ ഉമ്മൻ, ഗാന്ധിദർശൻ വേദി തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ബാലുപറമ്പിൽ, യൂത്ത് കോൺഗ്രസ് നിരണം മണ്ഡലം പ്രസിഡന്റ് നിതീഷ് നിരണം, ആനിക്കാട് മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോ, കടപ്പറ മണ്ഡലം പ്രസിഡണ്ട് ലിജോ പുളിമ്പള്ളി, തിരുവല്ല ടൗൺ വെസ്റ്റ് മുൻ മണ്ഡലം പ്രസിഡന്റ് ജെറി കുളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...